പാലാ: നഗരസഭാ പ്ലാറ്റിനം ജൂബിലി ആഘോഷ ഭാഗമായുള്ള സെമിനാറും ആദരിക്കലും ഇന്ന് നടക്കുമെന്ന് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ആഘോഷസമിതി പി.ആർ.ഒ ബൈജു കൊല്ലംപറമ്പിൽ എന്നിവർ അറിയിച്ചു. ഇന്ന് 2.30ന് നഗരസഭ കൗൺസിൽ ഹാളിൽ 'നഗരസഭയുടെ കഴിഞ്ഞപോയ 75 വർഷങ്ങൾ ' എന്ന വിഷയത്തിൽ സെമിനാർ നടത്തും. തുടർന്ന് പാലായിലെ പ്രമുഖ വ്യക്തികളെ തോമസ് ചാഴിക്കാടൻ എം.പി ആദരിക്കും. ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷനായിരിക്കും.