ആർപ്പൂക്കര: ആർപ്പൂക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കമായി. തന്ത്രി പയ്യപ്പള്ളി ഇല്ലം മാധവൻ നമ്പൂതിരി കൊടിയേറ്റിന് മുഖ്യകാർമ്മികത്വം വഹിച്ചു. മേൽശാന്തി രാജേഷ്, കീഴ്ശാന്തി വിനോദ് എന്നിവർ സഹകാർമികത്വം വഹിച്ചു. ഇന്ന് രാവിലെ 8ന് ശ്രീബലി, ഉച്ചയ്ക്ക് 1.30ന് ഉത്സവബലിദർശനം, വൈകുന്നേരം 5ന് ഓട്ടൻതുള്ളൽ, 6.30ന് സമ്പ്രദായ ഭജൻസ്, 8.30ന് കൊടിക്കീഴിൽ വിളക്ക്, 9.45ന് കുറത്തിയാട്ടം. 22ന് വൈകുന്നേരം 5.30ന് തിരുവാതിര, 7ന് ഭക്തിഗാനമഞ്ജരി, 8.30ന് ശലഭോത്സവം. 23ന് വൈകുന്നേരം 5.30ന് തിരുവാതിര, 6.30ന് കഥകളി, 8.30ന് വിളക്ക്. 24ന് വൈകുന്നേരം 5ന് പാഠകം, 6.30ന് കഥകളി. 25ന് വൈകുന്നേരം 5.15ന് കാഴ്ചശ്രീബലി, വൈകിട്ട് 7.30ന് പഞ്ചവീണ നാദതരംഗിണി, 9.30ന് ഗാനതരംഗിണി. 26ന് വൈകിട്ട് 5ന് വലിയകാഴ്ച, ദേശതാലപ്പൊലി, 8ന് കുടമാറ്റം, 9ന് നൃത്തനാടകം. 27ന് രാവിലെ 8ന് ശ്രീബലി, 8.30ന് വലിയവിളക്ക്, 9ന് ഗാനമേള. 28ന് രാവിലെ 8ന് ശ്രീബലി, 11.30ന് മഹാപ്രസാദമൂട്ട്, ഉച്ചയ്ക്ക് 1ന് ഓട്ടൻതുള്ളൽ, രാത്രി 9ന് ഭരതനാട്യം, 11ന് പള്ളിനായാട്ട്. 29ന് രാവിലെ 5ന് ഷഷ്ഠിവിളക്ക്, 7.30ന് ത്യാഗരാജ പഞ്ചരത്‌ന കീർത്തനാലാപനം, 12.30ന് ചാക്യാർകൂത്ത്, 1.30ന് ഷഷ്ഠിപൂജ, ആറാട്ടുസദ്യ, 5.30ന് നാദസ്വരക്കച്ചേരി, 6ന് ആറാട്ടുപുറപ്പാട്, 7.30ന് സംഗീതസദസ്, 9.30ന് നാട്യസംഗീത ശില്പം, 11.30ന് ആറാട്ട് എതിരേൽപ്പ്, കൊടിയിറക്ക്, ആകാശവിസ്മയം.