
ഈരാറ്റുപേട്ട: കുളിക്കാനിറങ്ങിയ യുവാവ് പാറക്കുളത്തിൽ മുങ്ങി മരിച്ചു. ചോലത്തടം കുഴിമ്പള്ളി മാക്കൽ രഞ്ജിത്ത് (32) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ പൂഞ്ഞാർ തെക്കേക്കര കുന്നോന്നിയിൽ പാറക്കുളത്തിലാണ് സംഭവം. തോട്ടത്തിലെ തൊഴിലാളിയായ രഞ്ജിത്തും സുഹൃത്തും പതിവുപോലെ മണ്ഡപത്തിൽ പുരയിടത്തിലെ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയതാണ് . ഇതിനിടെ രഞ്ജിത്ത് മുങ്ങിത്താഴുകയായിരുന്നു. അഗ്നിശമനസേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.