cycle

തൊടുപുഴ. ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ് ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് സാദിക്ക് എം. എം അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗം റഫീക്ക് ഉദ്ഘാടനം നിർവഹിച്ചു. സ്‌പോർട്‌സ് കൗൺസിൽ നിരീഷകൻ എ.പി മുഹമ്മദ് ബഷീർ, അശ്വിൻ സത്യൻ, സംസ്ഥാന താരങ്ങളായ സോണിയ ജോസഫ്, അൻസിഫ് വി. സ്, അക്ബർ കൊന്തലം, ഷെഫീഖ് കെ. പി, മജു ജോർജ്, നിതിൻ സുകു എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി റിയാസ് ഇ.കെ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജീവ ജോസ് നന്ദിയും പറഞ്ഞു.