വൈക്കം: കേരള കോൺഗ്രസ് (എം) ടി.വി.പുരം മണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ മയക്കുമരുന്നിനെതിരെ മോചനജ്വാലയും ബൈക്ക് റാലിയും നടത്തി. മണ്ഡലം പ്രസിഡന്റ് ടെൽസൺ തോമസ് വെട്ടിക്കാപ്പള്ളി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മാത്യു കമ്മട്ടിൽ അധ്യക്ഷത വഹിച്ചു. പട്ടശേരി, പൈനുങ്കൽ, ചെമ്മനത്തുകര, വാതപ്പള്ളി, മുത്തേടുത്തുകാവ്, ടി.വി പുരം, പഞ്ചായത്ത്പടി, മ​റ്റപ്പള്ളി എന്നിവിടങ്ങളിൽ ജ്വാല തെളിക്കലും, സത്യപ്രതിജ്ഞയും നടത്തി. വിവിധ കേന്ദ്രങ്ങളിൽ പാർട്ടി നേതാക്കളായ ടോണി ചക്കുങ്കൽ, ജയപ്രസാദ്, വിൻസന്റ്, മാത്യു സിറിയക് കമ്മട്ടിൽ, സി.സുബാഷ്, ബെന്നി കഞ്ഞിപറമ്പിൽ, ജോസ് വള്ളപുരയ്ക്കൽ, കുഞ്ഞുമോൻ മാളയ്ക്കൽ, സിബി പുത്തനങ്ങാടി, പൊന്നപ്പൻ ഉമങ്കരി, ബിനീഷ് ബാബു, ടിജോ പാലേത്ത്, ടോമി കുര്യൻ, രമേശൻ കോടപ്പള്ളി, പി.എ.ബെന്നി, പി.കെ ഉണ്ണി, തോമസ് പനത്തറ എന്നിവർ പ്രസംഗിച്ചു