
കോട്ടയം . ലോകകപ്പ് ആവേശം ക്രിസ്മസ് വിപണിയിലും. ഫുട്‌ബാൾ മാതൃകയിലുള്ള സ്റ്റാറാണ് വിപണിയിലെ പ്രധാന താരം. കെ ജി എഫ് രണ്ട് ചിത്രത്തിലെ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധത്തിലുള്ള മൂത്തമ്മ സ്റ്റാറും ഇത്തവണത്തെ പ്രത്യേക ഇനമാണ്. തേനീച്ചക്കൂട് മാതൃകയിലുള്ളതാണ് ഹണി കോംബ്. കൂടാതെ, ആകാശവിളക്ക്, വാൽനക്ഷത്രം, മത്തങ്ങ സ്റ്റാർ, ഡൂം, ഗോൾഡൻ സ്റ്റാർ ഇങ്ങനെ നീളുന്നു വ്യത്യസ്തതയാർന്ന നക്ഷത്രങ്ങൾ. മുൻ വർഷങ്ങളിലെ താരമായ കൊറോണ സ്റ്റാറും എൽ ഇ ഡി സ്റ്റാറുകളും, വ്യത്യസ്ത നിറത്തിലുള്ള വാൽനക്ഷത്രങ്ങളും വെള്ള നക്ഷത്രങ്ങളുമുണ്ട്. പ്ലാസ്റ്റിക് കോട്ടിംഗുള്ള നക്ഷത്രങ്ങളാണ് ആളുകൾ കൂടുതലായി വാങ്ങാറുള്ളത്. അഴിച്ച് വയ്ക്കാൻ സാധിക്കുന്ന തടി ഉപയോഗിച്ചുള്ള പുൽക്കൂടുകളുമുണ്ട്. പൈ മരം, പ്ലാസ്റ്റിക് ഇനത്തിലുള്ള ട്രീകളുമുണ്ട്.
കച്ചവടക്കാരൻ റിയാസ് ചേർത്തല പറയുന്നു.
ആറ് വർഷമായി കോട്ടയം എസ് എച്ച് മൗണ്ടിൽ വിപണി തുടർച്ചയായുണ്ട്. എറണാകുളത്ത് നിന്ന് പ്രത്യേകം പറഞ്ഞ് തയ്യാറാക്കുന്നവയാണ് കൂടുതലും. മുൻവർഷങ്ങളിലേതിനെക്കാൾ 50 രൂപയുടെ വിലവർദ്ധനവുണ്ട്.
വില ഇങ്ങനെ.
ആകാശ വിളക്ക് 200, ബോൾ 150, ഫുട്‌ബോൾ 225, കൊറോണ 275, മൂത്തമ്മ 460, മത്തങ്ങ 175, വാൽനക്ഷത്രം 200, വെള്ള നക്ഷത്രം 185, ഡൂം 250, ഗോൾഡൻ സ്റ്റാർ 385, ട്രീ 225 മുതൽ, പുൽക്കൂട് 225 രൂപ മുതൽ.