
വൈക്കം : ചെമ്പ് ഗ്രാമപഞ്ചായത്തും ചെമ്പിലരയൻ ബോട്ട് ക്ലബും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ സിന്തൈറ്റ് ചെമ്പിലരയൻ ജലോത്സവത്തിൽ മൂത്തകുന്നം മലർവാടി ക്ലബിന്റെ ഗോതുരുത്തുപുത്രൻ ജേതാവായി. താന്തോന്നിതുരുത്ത് ബോട്ട് ക്ലബ്ബിന്റെ താണിയൻ രണ്ടാം സ്ഥാനവും വളന്തക്കാട് രാഗം ബോട്ട് ക്ലബിന്റെ പോഞ്ജനത്തമ്മ മൂന്നാം സ്ഥാനവും നേടി. ജലോത്സവം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇരുട്ടുകുത്തി എ വിഭാഗത്തിൽ 9ഉം ബി വിഭാഗത്തിൽ 8ഉം വനിതകളുടെ 4ഉം വള്ളങ്ങളാണ് ജലോത്സവത്തിൽ പങ്കെടുത്തത്. യു.എസ്.എ യിലെ ജനറൽ ആറ്റമിക് ഗ്ലോബൽ കോർപറേഷൻ ചീഫ് എക്‌സക്യൂട്ടീവ് ഡോ.വിവേക്ക്ലാൽ, കോലഞ്ചേരി സിന്തയിറ്റ് ഇൻഡസ്ട്രിസ് കിച്ചൻ ട്രഷർസ് ഉടമയും പ്രധാന സ്‌പോൺസറുമായ ഡോ.വിജു ജേക്കബ്ബും ചേർന്ന് ഭദ്റദീപം തെളിച്ചു. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ്.പുഷ്പമണിക്ക് ആദ്യ പ്രതി നൽകി സുവനീർ പ്രകാശനം ചെയ്തു. തോമസ് ചാഴികാടൻ എം.പി, മോൻസ് ജോസഫ് എം.എൽ.എ, ചെമ്പിലരയൻ ജലോത്സവ കമ്മറ്റി ചെയർമാൻ അഡ്വ..എസ്.ഡി.സരേഷ് ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രഞ്ജിത്, ജലോത്സവ കമ്മറ്റി ജനറൽ കൺവീനർ കെ.കെ.രമേശൻ, ട്രഷറർ കെ.എസ്.രത്‌നാകരൻ, ബോട്ട് ക്ലബ് ക്യാപ്റ്റൻ കെ.ജെ.പോൾ തുടങ്ങിയവർ പ്രസംഗിച്ചു. ജേതാക്കൾക്കുള്ള സമ്മാന വിതരണം സി.കെ.ആശ എം.എൽ.എ, വൈക്കം മുനിസിപ്പൽ ചെയർപേഴ്‌സൺ രാധിക ശ്യാം, അഡ്വ.കെ.കെ.രഞ്ജിത്ത് എസ്.ഡി.സുരേഷ് ബാബു, പി.എസ്.പുഷ്പമണി, കെ.എസ്.രത്‌നാകാരൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പി.ആർ.ഒ അബ്ദുൽ ജലീൽ നന്ദി പറഞ്ഞു.