
കോട്ടയം : കുറിച്ചി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ പൊൻപുഴപ്പൊക്കം കളമ്പാട്ട് ചിറ റോഡ് നവീകരിക്കുന്നു. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെമ്പർ പി.കെ വൈശാഖിന്റെ ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ മുടക്കിയാണ് നവീകരിക്കുന്നത്. കുറിച്ചി ഞാലിയാകുഴി തെങ്ങണ റൂട്ടിൽ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിൽ ഒന്നാണിത്. റോഡിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ് നിർവഹിച്ചു. വാർഡ് മെമ്പർ സ്മിത ബൈജു അദ്ധ്യക്ഷത വഹിച്ചു. ബി അജിത്ത് കുമാർ, ബിനു സോമൻ, എം ആർ പ്രസാദ്, സി.സി ജോൺ ചിറത്തലാട്ട്, ബിജു കമ്പോളത്ത് പറമ്പിൽ, മോട്ടി കാവനാടി, കെസി വിൻസന്റ്, അരുൺ ബാബു, റ്റി.ബി തോമസ് തുടങ്ങിയവർ പങ്കെടുത്തു.