prathi

ചങ്ങനാശേരി: വൈദ്യനെന്ന വ്യാജേന ചികിത്സയ്ക്കാൻ എത്തി ബാലികയെ പീഡിപ്പിച്ച പ്രതിക്ക് ഫാസ്റ്റ് ട്രാക്ക് കോടതി 40 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും. തിരുവല്ല പരുമല തിക്കപുഴ കല്ലുപറമ്പിൽ വീട്ടിൽ ജ്ഞാനദാസിനെയാണ് ശിക്ഷിച്ചത്. 2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പിഴത്തുക നൽകാത്തപക്ഷം ആറു വർഷം കൂടി ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 29 സാക്ഷികൾ, 27 പ്രമാണങ്ങൾ, 13 തൊണ്ടികൾ എന്നിവ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി.എസ് മനോജ് ഹാജരായി. കേസിന്റെ അന്വേഷണ ചുമതല ചങ്ങനാശേരി സി.ഐ പി.വി മനോജ് കുമാറിനായിരുന്നു.