കോട്ടയം: സ്‌കൂൾ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഏറ്റുമാനൂർ വെട്ടിമുകൾ പുലിയിളയിൽ അനൂപിനെയാണ് (23) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വിദ്യാർത്ഥിനിയുടെ നേരെ ലൈംഗിക ചുവയോടെ സംസാരിക്കുകയും, കുട്ടിയെ അടിയ്ക്കുകയുമായിരുന്നു. വിദ്യാർത്ഥിനിയുടെ പരാതിയിൽ ഇയാളെ പിടികൂടി കോടതിയിൽ ഹാജരാക്കി.