പാലാ: സ്ത്രീ ശാക്തീകരണത്തിന്റെ കരുത്തായി പാലാ നഗരസഭ കുടുംബശ്രീയുടെ 25ാം വാർഷികാഘോഷം മുനിസിപ്പൽ ടൗൺഹാളിൽ നടന്നു.

നഗരസഭാ വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കുടുംബശ്രീയുടെ 25ാം വാർഷികാഘോഷം നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു.

സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ഷാജു വി. തുരുത്തേൽ, ബിന്ദു മനു, ബൈജു കൊല്ലംപറമ്പിൽ, നീന ചെറുവള്ളിൽ, തോമസ് പീറ്റർ, കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കക്കണ്ടം, ബിജി ജോജോ കുടക്കച്ചിറ, ലീന സണ്ണി, വി.സി. പ്രിൻസ്, സന്ധ്യ വിനുകുമാർ, ലിസിക്കുട്ടി മാത്യു, ആനി ബിജോയി, സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി തുടങ്ങിയവർ പ്രസംഗിച്ചു.

സി.ഡി.എസ്. മെമ്പർ സെക്രട്ടറി വിശ്വം പി.എസ് റിപ്പോർട്ട് അവതരിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ പദ്ധതി വിശദീകരിച്ചു. വിവിധ കലാപരിപാടികളും നടന്നു.

സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീകല അനിൽകുമാർ സ്വാഗതവും, വൈസ് ചെയർപേഴ്‌സൺ സിജി പ്രദീപ് നന്ദിയും പറഞ്ഞു.

പരിപാടികൾക്ക് ശ്രീകല അനിൽകുമാർ, സിജി പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.


ഫോട്ടോ അടിക്കുറിപ്പ്

പാലാ നഗരസഭ കുടുംബശ്രീയുടെ 25ാം വാർഷികാഘോഷം നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്യുന്നു.