വൈക്കം :വൈക്കം അർബൻ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 20ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കിടപ്പ് രോഗികൾക്ക് അവരുടെ ഭവനങ്ങൾ സന്ദർശിച്ച് പരിചരണവും ചികിത്സയും മരുന്നുകളും സൗജന്യമായി നൽകുന്ന പദ്ധതി ആവിഷ്കരിച്ചതായി പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. സൊസൈറ്റിയുടെ 20ാം വാർഷികാഘോഷ സമ്മേളനത്തിൽ അദ്ദ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സി.കെ ആശ എം.എൽ.എ വാർഷിക യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ മുൻ ചെയർമാൻമാരായ പി.കെ ഹരികുമാർ, എൻ.അനിൽ ബിശ്വാസ്, നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ് , മുൻ ചെയർപേഴ്‌സൺ രേണുക രതീഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രീതാ രാജേഷ് , ബാങ്ക് ഭരണസമിതിയംഗങ്ങളായ എം.അനിൽ കുമാർ, എം.വി മനോജ്, ഇ.എം നാസർ, കുഞ്ഞമോൾ ബാബു, സവിത സലി, പി.എസ് ബാബു, സുബ്ബൈർ പുൽരുത്തി, എ.കെ ഗോപാലൻ, എം.എൻ ദിവാകരൻ നായർ, ടി.ടി രാജു, ടി.പി.ഏബ്രഹാം, രീദേവി അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.