കോട്ടയം: കോക്ലിയർ ഇംപ്ലാന്റീസ് അസോസിയേഷൻ ആന്റ് ചാരിറ്റബിൾ സൊസൈറ്റി (സിയാക്സ്) കോട്ടയം ജില്ലാ സമ്മേളനവും കുടുംബസംഗമവും നടത്തി. ജില്ലാ പ്രസിഡന്റ് ജോബി കല്ലുമടയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.
സിയാക്സ് സംസ്ഥാന സെക്രട്ടറി സിമി ജെറി, വൈസ് പ്രസിഡന്റ് വിജേഷ് കണ്ണൂർ, ജില്ലാ ഭാരവാഹികളായ വർഗീസ് തകടിയിൽ, ജയൻ ജെ. നായർ, ജയ്സൺ അഗസ്റ്റിൻ, ജോമോൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വിന്യ മനോഷ് സ്വാഗതവും ട്രഷറർ അജിമോൻ നന്ദിയും പറഞ്ഞു.