ചങ്ങനാശേരി: വൈ.എം.സി.എ സമരിറ്റൻ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ അസ്ഥിരോഗ ചികിത്സാ ക്യാമ്പ് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി മാത്യു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൽസമ്മ ജോബ് മുഖ്യപ്രഭാഷണം നടത്തി. കുര്യൻ തൂമ്പുങ്കൽ, ഡോ.ലീലാമ്മ ജോർജ്, എം.എം മാത്യു, എം.ജി കുര്യാക്കോസ് എന്നിവർ പങ്കെടുത്തു. ഡോ.ജഫേഴ്‌സൺ ജോർജ്, ഡോ. ദീപക് സക്കറിയ, ഡോ.പി.എസ് ജോർജ്, ഡോ.ലീലാമ്മ ജോർജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.