
കോട്ടയം . ശബരിമല തീർത്ഥാടനത്തെ തകർക്കാനുള്ള സർക്കാരിന്റെ ഗൂഢതന്ത്രത്തെ ചെറുക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് പ്രസാദ് പറഞ്ഞു. ഭക്തരിൽ നിന്ന് അമിതചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കെ എസ് ആർ ടി സിയിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജില്ലാ ജനറൽ സെക്രട്ടറി കെ യു ശാന്തകുമാർ മുഖ്യപ്രഭാഷണം നടത്തി. അനിത ജനാർദ്ദനൻ, എസ് ആർ രാജീവ്, പി എൻ വിക്രമൻ നായർ, സി കൃഷ്ണകുമാർ, പ്രദീപ് ഭാർഗവി, കെ രാജഗോപാൽ, രമാദേവി, സിന്ധു ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.