
ഏറ്റുമാനൂർ . ബാലസംഘം ഏറ്റുമാനൂർ ഏരിയാതല അംഗത്വ കാമ്പയിൻ ഉദ്ഘാടനം കഥകളി കലാകാരൻ കുടമാളൂർ മുരളീകൃഷ്ണൻ വിദ്യാർത്ഥി ശിവദത്ത് മുരളീകൃഷ്ണന് മെമ്പർഷിപ്പ് നൽകി നിർവഹിച്ചു. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിതാ പ്രേംജി ശ്രേയമോൾക്ക് അംഗത്വം നൽകി പഞ്ചായത്ത്തല ഉദ്ഘാടനം നിർവഹിച്ചു. ദിയാ ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ ഒ ആർ പ്രദീപ് കുമാർ, ഏരിയ സെക്രട്ടറി പി സി അതുൽ, ആർ മനോജ്, പ്രമോദ് ചന്ദ്രൻ, ഔസേപ്പ് ചിറ്റക്കാട് എന്നിവർ പങ്കെടുത്തു. ഹരി സ്വാഗതവും ഏരിയകൺവീനർ വി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.