കോട്ടയം:കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർ വൈസേഴ്‌സ് അസോസിയേഷൻ (കെ.ഇ.ഡബ്ല്യു.എസ്.എ) കോട്ടയം ജില്ലാ സമ്മേളനം പള്ളിക്കത്തോട് നടന്നു. പൊതുസമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ തോമസ് കെ.കപര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. കെ.ഇ.ഡബ്ല്യു.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. എം.കെ രാജപ്പൻ ഐ.ഡി കാർഡ് വിതരണം ചെയ്തു. തോമസ് ജേക്കബ് സൊസൈറ്റി അംഗത്വ കാർഡ് വിതരണം ചെയ്തു. ആശാ ഗിരീഷ് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. ഡമോൺട്രേഷൻ ഉദ്ഘാടനം കെ.ഐ ജയിംസ് നിർവഹിച്ചു. ജി.അജിത് കുമാർ, അനിൽ കുന്നക്കാട്ട്, ജയിംസ് ജോസഫ്, കെ.പ്രസാദ്, ബൈജു മാത്യു, മാത്യു ജോസഫ്, ജയ്മി കെ.എബ്രഹാം, ദിനേശ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. എം.എ അജയ്കുമാർ സ്വാഗതവും കെ.ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം കെ.ഇ.ഡബ്ല്യു.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. അനധികൃത വയറിങ്ങിനെതിരെയും വൈദ്യുതി ഭേദഗതി ബില്ലിനെതിരെയും ബോധവത്ക്കരണ പ്രക്ഷോഭ സമരങ്ങൾ നടത്താനും സമ്മേളനം തീരുമാനിച്ചു.