കോട്ടയം: ലോകകപ്പ് ഖത്തറിലെങ്കിലും ആവേശം ബസേലിയസ് കോളേജിലും അലയടിക്കുകയാണ്. കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെയും മെൻസ് ആൻഡ് വുമൺസ് ഫോറത്തിന്റെയും നേതൃത്വത്തിൽ ബസേലിയസ് ലോകകപ്പ് ഫാൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു.
ഇഷ്ടതാരങ്ങളുടെ ജഴ്‌സി ധരിച്ചാണ് വിദ്യാർത്ഥിക& എത്തിയത്. അദ്ധ്യാപകരും വിദ്യാർത്ഥികൾക്ക് പിന്തുണയേകിയെത്തി. വൺ മില്യൻ ഗോൾ പരിപാടിയുടെ കോളേജ്തല ഉദ്ഘാടനവും ഷൂട്ടൗട്ടും കോളേജ് പ്രിൻസിപ്പാൾ ഡോ.ബിജു തോമസ് നിർവഹിച്ചു. എല്ലാ വകുപ്പിലെയും മേധാവികൾ ഷൂട്ടൗട്ട് മത്സരത്തിൽ പങ്കെടുത്തു. പ്രോഗ്രാം കോർഡിനേറ്റർ ഡോ.തോമസ് കുരുവിള, എസ്.എസ് ബാദുഷാൻ, ഡോ.ജ്യോതി സൂസൻ എബ്രാഹം എന്നിവർ പങ്കെടുത്തു. ഫെസ്റ്റിനോട് അനുബന്ധിച്ച് ഷൂട്ട്ഔട്ട് മത്സരം,അർജന്റീന, ബ്രസീൽ ഫാൻസ് എക്‌സിബിഷൻ മത്സരം, ഫുട്‌ബോൾ പ്രവചന മത്സരം, ഫാൻ വോക്ക് എന്നിവയും സംഘടിപ്പിച്ചിരുന്നു.