
കോട്ടയം . റബർ വിലയിടിവിനെതിരെ ജനപക്ഷം പാർട്ടി ചെയർമാൻ പി സി ജോർജ് കളക്ടറേറ്റിന് മുൻപിൽ ഉപവാസസമരം നടത്തി. തിരഞ്ഞെടുപ്പ് വാഗ്ദാനമായ 250 രൂപ തറവില സർക്കാർ നടപ്പിലാക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ കർഷകരെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് ജോർജ് പറഞ്ഞു. റബർ ഉത്പാദക സംഘങ്ങളുടെ അഖിലേന്ത്യ പ്രസിഡന്റ് സുരേഷ് കോശി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, ജനറൽ സെക്രട്ടറി സെബി, ട്രഷറാർ ജോസഫ് റ്റി ജോസ്, ഷൈജോ ഹസ്സൻ, ഷോൺ ജോർജ്, സജി എസ് തെക്കേൽ, ബെൻസി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.