കോട്ടയം: ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും കോട്ടയം റെഡ് ക്രോസ് സൊസൈറ്റി ഓണററി സെക്രട്ടറിയും കിളിരൂർ എസ്.എൻ.ഡി.പി ഹൈസ്‌കൂൾ ഹെഡ് മാസ്റ്ററും, കാഞ്ഞിരം കിളിരൂർ പ്രദേശങ്ങളുടെ സമഗ്ര വികസന ശില്പികളിൽ പ്രധാനിയുമായിരുന്ന ബാബു എസ്. പ്രസാദിന്റെ ചരമവാർഷിക അനുസ്മരണ യോഗം വസതിയിൽ നടന്നു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, അഡ്വ.വി.ബി ബിനു, അഡ്വ.കെ.അനിൽ കുമാർ, അഡ്വ.ജി.ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എം ബിന്നു, കുഞ്ഞ് ഇല്ലം പള്ളി, വാർഡ് മെമ്പർമാരായ ഒ.എസ് അനീഷ്, സുമേഷ് കാഞ്ഞിരം, റൂബി ചാക്കോ, പാലാ ആർ.ഡി.ഒ രാജേന്ദ്ര ബാബു, ജൂനിയർ റെഡ് ക്രോസ് സംസ്ഥാന കോഓർഡിനേറ്റർ ബിനു എം.പവിത്രൻ, എസ്.എൻ.ഡി.പി എച്ച്.എസ്.എസ് മാനേജർ എ.കെ മോഹനൻ അടിവാക്കൽ, പ്രിൻസിപ്പൽ പി.എസ് ലിൻസി, ഹെഡ്മിസ്ട്രസ് ഗീത എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.