പൊൻകുന്നം: ജനകീയവായനശാലയുടെ വാർഷികാഘോഷവും പൊൻകുന്നം ദാമോദരൻ അനുസ്മരണവും ദാമോദരൻ സ്മൃതിദിനമായ ഇന്ന് 5.30ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.എൻ. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് കമ്മറ്റിയംഗം പ്രൊഫ.കെ.ആർ. ചന്ദ്രമോഹനൻ അനുസ്മരണ പ്രഭാഷണം നടത്തും.
73-ാം പിറന്നാൾ ആഘോഷിക്കുന്ന സംഗീതജ്ഞനായ പൊൻകുന്നം രാമചന്ദ്രന് യോഗത്തിൽ സ്വീകരണം നൽകും. ശിഷ്യനും ചലച്ചിത്ര സംഗീത സംവിധായകനുമായ ജയ്‌സൺ ജെ.നായർ ആണ് ഗുരുദക്ഷിണ നൽകുന്നത്. ടി.എസ്. ബാബുരാജ് അദ്ധ്യക്ഷനാകും. വായനശാലാംഗങ്ങളുടെ സംഗീത പരിപാടിയും ഉണ്ടാകും.