കാഞ്ഞിരപ്പള്ളി: ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് നാളെ മുതൽ എരുമേലിയിൽ താൽക്കാലികമായി അഡ്വ: സെബാസ്ത്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ഓഫീസ് പ്രവർത്തനമാരംഭിക്കും. ഉച്ചകഴിഞ്ഞ് 2ന് മന്ത്രി വി.എൻ വാസവൻ ഓഫീസ് ഉദ്ഘാടനം ചെയ്യും.
എരുമേലി സെൻട്രൽ ജംഗ്ഷനിൽ മാളിയേക്കൽ വീട്ടിൽ വ്യാപാര സമുച്ചയത്തിലാണ് ഓഫീസ് ആരംഭിക്കുന്നത്.