കാഞ്ഞിരപ്പള്ളി: റേഷൻ വ്യാപാരികളുടെ കമ്മീഷൻ കാലോചിതമായി വർദ്ധിപ്പിച്ച് സമയബന്ധിതമായി നൽകണമെന്നും തുടർച്ചയായി ഉണ്ടാകുന്ന ഇപ്പോസ് മെഷീൻ തകരാറുകൾ ഉടനടി പരിഹരിക്കണമെന്നും കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) കാഞ്ഞിരപ്പള്ളി താലൂക്ക് യോഗം സർക്കാരിനോടാവശ്വപ്പെട്ടു. കാഞ്ഞിരപ്പള്ളി വ്യാപാരഭവനിൽ നടന്ന യോഗത്തിൽ താലൂക്ക് വർക്കിംഗ് പ്രസിഡന്റ് ട്രൂലി തോമസ് താലൂക്ക് സെക്രട്ടറി സിനീഷ് പി.എസ്., സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.എം.എ.ഷാജി, എ.ഐ.ടി.യു.സി. താലൂക്ക് ജോ:സെക്രട്ടറി വിനീത് പന മൂട്ടിൽ, നൗഷാദ് കട്ടൂപ്പാറ, എബ്രഹാം ഫിലിപ്പ്, മാത്തുക്കുട്ടി, ഫിറോസ് ഖാൻ ,സിനിമോൾ പി.എം, ജോർജ്കുട്ടി, ടി.വി.സുനിൽ, സാബു തോമസ് എന്നിവർ സംസാരിച്ചു.