കോട്ടയം: കേരള ഹയർഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഡിസംബർ 14ന് കോട്ടയം കോടിമത സിറ്റിസൺ ക്ലബിൽ നടക്കും. സമ്മേളനത്തിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. റെജി സുവർണ കുമാരനല്ലൂർ (കൺവീനർ), പ്രിൻസ് കുമാരനല്ലൂർ (പബ്ലിസിറ്റി), സിറാജ് കാഞ്ഞിരപ്പള്ളി (ഫുഡ്), ജോളി ജോസഫ് കോട്ടയം (ഫൈനാൻസ്) കമ്മിറ്റിയും തിരഞ്ഞെടുത്തു. യോഗം സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കോയ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.എൻ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ജോൺ ജേക്കബ് റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന ജനറൽ കൺവീനർ ടി.വി ബാലൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ട്രഷറാർ പി.ഷംസുദീൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ജയചന്ദ്രൻ ചീറോത്ത്, സംസ്ഥാന സെക്രട്ടറി വി.ആർ ജയൻ എറണാകുളം, കെ.എം കുഞ്ഞമോൻ, സ്വാഗതസംഘം കൺവീനർ റെജി സുവർണ എന്നിവർ പങ്കെടുക്കും.