മുണ്ടക്കയം: കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലയിലെ പ്രളയദുരിത ബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും, കോട്ടയം ജില്ലാ കമ്മിറ്റിയും കേരള വിഷനും സംയുക്തമായി കൊക്കയാറില്‍ നിര്‍മ്മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനം സഹകരണ രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍ വാസവന്‍ 25ന് കൊക്കയാറിൽ നിർവഹിക്കും. വാഴൂര്‍ സോമന്‍ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ: സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ.റ്റി ബിനു, കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് സജിമോൻ, കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗം സജിനി ജയകുമാർ, കൂട്ടിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസ്സി ജോസ്, വാർഡ് മെമ്പർ കെ.എൽ ദാനിയേൽ, കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന്‍, കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രവീണ്‍ മോഹന്‍, ട്രഷറര്‍ പി.എസ് സിബി, ജില്ലാ സെക്രട്ടറി ബി.റെജി, പ്രസിഡന്റ് ഒ.വി വര്‍ഗീസ്, ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ദൃശ്യ കെ.സി.സി.ഡി.എല്‍ കമ്പനി ഡയറക്ടര്‍മാര്‍, കേബിള്‍ ടിവി ഒപ്പറേറ്റർമാർ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ കോട്ടയം ജില്ലാ സെക്രട്ടറി ബി.റെജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീഷ് പി. കെ, വി. കെ ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു.