മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മുണ്ടമറ്റം എ.പി.ജെ അബ്ദുൾ കലാം റോഡിന്റെ ഉദ്ഘാടനം നടന്നു. വാർഡ് മെമ്പർ സൂസമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി അനിൽകുമാർ, ഫിലിപ്പ് ഔസേപ്പ് പറമ്പിൽ, എ.ഇ മനേഷ് മണി, ഓവർസിയർ മനു സി എം, ഷുക്കൂർ എസ് ഇബ്രാഹിം, സുനിൽ ടി രാജ് തുടങ്ങിയവർ സംസാരിച്ചു.