കോട്ടയം: 90ാമത് ശിവഗിരി തീർത്ഥാടന നവതി ആഘോഷത്തിനോടനുബന്ധിച്ച് 40ാമത് നാഗമ്പടം ശിവഗിരി തീർത്ഥാടന പദയാത്ര പള്ളം സമിതിയുടെ ആഭിമുഖ്യത്തിലും എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ സഹകരണത്തോടെയും നടക്കും. നാഗമ്പടം മഹാദേവക്ഷേത്രത്തിലെ തേൻമാവിൻചുവട്ടിൽ നിന്നും ഡിസംബർ 24ന് ആരംഭിക്കുന്ന പദയാത്ര കോട്ടയം, മറിയപ്പള്ളി, പന്നിമറ്റം, പള്ളം, ചിങ്ങവനം, ചങ്ങനാശേരി, മുത്തൂർ, തിരുമൂലപുരം, ചെങ്ങന്നൂർ, പാറയ്ക്കൽ, തുളനട, പന്തളം, ഉദയഗിരി, അടൂർ, ഏനാത്ത്, കൊട്ടാരക്കര, വെളിയം, ഓയൂർ, പാരിപ്പള്ളി, പാളംയകുന്ന്, തച്ചോട്മുക്ക്, പാലച്ചിറ വഴി ഡിസംബർ 30ന് ശിവഗിരിയിൽ എത്തിച്ചേരുമെന്ന് പദയാത്ര സമിതി ചെയർമാൻ സതീശൻ കൊച്ചുമമ്പലം, സെക്രട്ടറി സാജൻ മറിയപ്പള്ളി, ക്യാപ്റ്റൻ കെ.കെ വിജയകുമാർ എന്നിവർ അറിയിച്ചു.