environemn

കോട്ടയം . എരുമേലിയിൽ ഭക്തരുടേയും തദ്ദേശവാസികളുടേയും ആരോഗ്യസംരക്ഷണത്തിന് എല്ലാവിധ നടപടികളും സംസ്ഥാനസർക്കാരും തദ്ദേശസ്ഥാപനങ്ങളും ഉറപ്പാക്കുമെന്ന് നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതിയുടെ അദ്ധ്യക്ഷൻ ഇ കെ വിജയൻ എം എൽ എ പറഞ്ഞു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നതിൽ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ വിലയിരുത്താനും പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കാനുമായി ചേർന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ പരിസ്ഥിതി റിപ്പോർട്ടുകൾ സംബന്ധിച്ച 37 ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.