ഇറുമ്പയം: പെരുന്തട്ട് ശ്രീമഹാദേവക്ഷേത്രത്തിൽ 17ാമത് ഭാഗവത സപ്താഹയജ്ഞം 27 മുതൽ ഡിസംബർ 4 വരെ നടക്കും. എല്ലാ ദിവസവും രാവിലെ പതിവ് ക്ഷേത്രപൂജകൾ. 27ന് രാവിലെ 6ന് ഗണപതിഹോമം, വൈകുന്നേരം 5ന് വിഗ്രഹഘോഷയാത്ര, 6ന് ഭദ്രദീപ പ്രകാശനം ജയദേവൻ മുണ്ടാനയിൽ നടത്തും. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി വിഗ്രഹപ്രതിഷ്ഠാകർമ്മം നിർവഹിക്കും. 28ന് രാവിലെ 8ന് പന്തീരടിപൂജ, യജ്ഞവേദിയിൽ രാവിലെ 7ന് വിഷ്ണുസഹ്രസനാമജപം, ഗ്രന്ഥനമസ്‌കാരം, 7ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 1ന് പ്രസാദഊട്ട്, 7.30ന് ഭാഗവത പുരാണസമീക്ഷ. 29ന് രാവിലെ 7ന് ഭാഗവതപാരായണം, 12ന് ഭാഗവത പുരാണസമീക്ഷ, 1ന് പ്രസാദഊട്ട്. 30ന് രാവിലെ 7ന് യജ്ഞവേദിയിൽ 10.30ന് ശഷ്രീകൃഷ്ണാവതാരം, 12ന് ഉണ്ണിയൂട്ട്, 7.30ന് ഭാഗവത പുരാണസമീക്ഷ. ഡിസംബർ1ന് രാവിലെ 10.30ന് കാർത്ത്യായനിപൂജ, 11.30ന് ഗോവിന്ദപട്ടാഭിഷേകം, 1ന് പ്രസാദഊട്ട്. 2ന് രാവിലെ 10ന് രുഗ്മിണിസ്വയംവരഘോഷയാത്ര, 11.30നും 12.30നും മദ്ധ്യേ രുഗ്മിണീസ്വയംവരം, വൈകിട്ട് 5.30ന് സർവ്വൈശ്വര്യപൂജ, 6.30ന് ഭജന. 3ന് രാവിലെ 10ന് കുചേലോപാഖ്യാനം, 12ന് ഭാഗവത പുരാണസമീക്ഷ, 1ന് പ്രസാദഊട്ട്. 4ന് രാവിലെ 6ന് ഗണപതിഹോമം, 7ന് ഭാഗവതപാരായണം, 8ന് സ്വർഗ്ഗാരോഹണം, 9ന് അവഭൃതസ്‌നാന ഘോഷയാത്ര, 1ന് മഹാപ്രസാദഊട്ട്.