dengu

കോട്ടയം . സംസ്ഥാനത്തൊട്ടാകെ ഡെങ്കിപ്പനി പിടിമുറുക്കുമ്പോഴും ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ മൂന്ന് വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവ് രോഗം ഈ വർഷമാണ് റിപ്പോർട്ട് ചെയ്തത്. ഒരു മരണം മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂവെന്നതും ആശ്വാസമാണ്.

മഴ കുറഞ്ഞതിനാൽ ഇനി പേടിക്കേണ്ടതില്ലെന്നാണ് ആരോഗ്യവിഭാഗത്തിന്റെ കണക്ക് കൂട്ടൽ. മഴക്കാല ശുചീകരണം ഊർജിതമാക്കിയും സ്ഥിരം ഡെങ്കിപ്പനി പടർന്ന മേഖലകളിൽ പ്രത്യേക പ്രവർത്തനങ്ങൾ നടത്തിയതുമാണ് ഗുണകരമായത്. പടി‌ഞ്ഞാറൻമേഖലയ്ക്കായി പ്രത്യേക കർമ പദ്ധതി രൂപീകരിച്ചിരുന്നു. ഊർജിതമാക്കിയ കൊതുകു നശീകരണവും ഫലം കണ്ടു.

രോഗക്കണക്കിങ്ങനെ.

2019 : 166

 2020 : 226

 2021:139

 2022: 57

ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

കൊവിഡിന് ശേഷമുള്ള പ്രതിരോധ പ്രവർത്തനങ്ങളും ഡെങ്കിപ്പനിയെ തടയാൻ കാരണമായി. ആളുകൾ കൂടുതൽ ശുചിത്വമുള്ളവരായി. പരിസര ശുചീകരണവും ഉറപ്പാക്കി.