
കോട്ടയം . ഫാം ടൂറിസത്തിന്റെ സാദ്ധ്യതകൾ പരിശോധിച്ച് പദ്ധതികൾ ആവിഷ്‌ക്കരിക്കാനൊരുങ്ങി എലിക്കുളം പഞ്ചായത്ത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിൽ ടൂറിസം ക്ലബ് രൂപീകരിച്ചു. രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷേർളി അന്ത്യാംകുളം അദ്ധ്യക്ഷയായിരുന്നു. ടൂറിസം വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, കൃഷി മൃഗസംരക്ഷണ വകുപ്പുകൾ, കർഷക കൂട്ടായ്മകൾ, കുടുംബശ്രീ, ഹരിത കേരള മിഷൻ തുടങ്ങിയവയുടെ ഏകോപനത്തോടെയാകും പദ്ധതി നടപ്പിലാക്കുക. പൊന്നൊഴുകും തോട് കേന്ദ്രീകരിച്ചുള്ള നെൽകൃഷി, പാറക്കുളങ്ങൾ, മത്സ്യക്കൃഷി, പ്ലാവ്, കശുമാവ്, പൈനാപ്പിൾ തോട്ടങ്ങൾ, മാതൃക സമ്മിശ്ര കൃഷിത്തോട്ടങ്ങൾ, കുടുംബശ്രീ സംരംഭങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമാകും.