rubber

കോട്ടയം . റബർ വിലയിടിവിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് എക്‌സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം എൽ എ വ്യക്തമാക്കി. കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ജെയിംസ് നിലപ്പന എന്നിവർക്ക് പാർട്ടി പതാക കൈമാറി കർഷക സമര പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 10 ന് കുറവിലങ്ങാട് ബസ് സ്റ്റാൻഡ് മൈതാനിയിൽ നടത്തുന്ന ധർണ്ണ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും.