sharon

കോട്ടയം . മാരകമയക്കുമരുന്നായ എം ഡി എം എയുമായി നിയമ വിദ്യാർത്ഥി പിടിയിൽ. അമ്പലപ്പുഴ അവലുകുന്ന് ഷാരോൺനെസ്റ്റ് ഹൗസ് വീട്ടിൽ ഷാരോൺ (23) നെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ പൊലീസ് ഇന്നലെ വൈകിട്ട് ഏറ്റുമാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ഭാഗത്തുള്ള ലോഡ്ജിൽ നടത്തിയ പരിശോധനയിൽ ഇയാൾ താമസിച്ചിരുന്ന മുറിയിൽ നിന്നും മയക്കുമരുന്നുമായി പിടികൂടുകയായിരുന്നു. ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായി പരിശോധന ശക്തമാക്കിയിരുന്നു. ഏറ്റുമാനൂർ എസ് എച്ച് ഒ സി ആർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.