
ചങ്ങനാശേരി . വീട്ടിൽ കയറി യുവതിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ആലപ്പുഴ കൈതവന കട്ടുങ്കൽ വീട്ടിൽ നൗഫൽ (24) നെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 18 നാണ് സംഭവം. പ്രതിയും സുഹൃത്തും ചേർന്ന് യുവതിയുടെ പിതാവുമായി വഴക്കുണ്ടാവുകയും ഈ സമയം വീടിന്റെ മുൻവശത്ത് നിന്ന യുവതിയെ ഇരുവരും ചേർന്ന് ആക്രമിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്നു നൗഫൽ. തൃക്കൊടിത്താനം എസ് എച്ച് ഒ ഇ അജീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.