kappa

പൊൻകുന്നം . ചിറക്കടവ് ഗ്രാമപഞ്ചായത്ത് നേതൃത്വം കൊടുക്കുന്ന കർഷക സ്വയംസഹായസംഘം ചിപ്രോയുടെ ഉദ്ഘാടനം നാളെ 10 ന് പൊൻകുന്നം രാജേന്ദ്ര മൈതാനത്ത് നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സി ആർ ശ്രീകുമാർ അദ്ധ്യക്ഷനാകും. ചീഫ് വിപ്പ് എൻ ജയരാജ് വിതരണോദ്ഘാടനം നിർവഹിക്കും.

ആധുനിക യന്ത്രസഹായത്തോടെ കരസ്പർശമേൽക്കാതെ കപ്പയിൽ നിന്ന് മിക്‌സച്ചർ, പക്കാവട, ഉപ്പേരി, മധുരസേവ, മുറുക്ക് തുടങ്ങിയ വിഭവങ്ങൾ വിൽപ്പനയ്ക്ക് എത്തിക്കും. ചിപ്രോയുടെ പ്രവർത്തനങ്ങളുടെ ആദ്യപടിയായി കർഷകരിൽ നിന്ന് ന്യായവിലയ്ക്ക് കപ്പ സംഭരിച്ച് ഇതിൽ നിന്നാണ് ഉല്പന്ന നിർമ്മാണം.