കോട്ടയം: സി.പി.ഐ ജില്ല കൗൺസിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ.സണ്ണി ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എക്‌സിക്യുട്ടീവ് അംഗം സി.കെ ശശിധരൻ, ജില്ല സെക്രട്ടറി അഡ്വ.വി.ബി ബിനു എന്നിവർ പങ്കെടുത്തു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി ജോൺ വി.ജോസഫ്, മോഹൻ ചേന്നംകുളം എന്നിവരെയും ബാബു ജെ.ജോർജിനെ ഖജാൻജിയായും തിരഞ്ഞെടുത്തു.
അഡ്വ.വി.ബി ബിനു, ജോൺ വി. ജോസഫ്, മോഹൻ ചേന്നംകുളം, ആർ.സുശീലൻ, അഡ്വ.വി.കെ സന്തോഷ് കുമാർ, ഒ.പി.എ സലാം, ബാബു കെ. ജോർജ്, ടി.എൻ രമേശൻ, വി.ടി തോമസ്, കെ. അജിത്ത്, അഡ്വ. ബിനു ബോസ്, ഇ.എൻ ദാസപ്പൻ, അഡ്വ.കെ.മാധവൻപിളള, ലീനമ്മ ഉദയകുമാർ, ഹേമലത പ്രേംസാഗർ എന്നിവർ അടങ്ങുന്ന 15 അംഗ എക്‌സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു.