ചങ്ങനാശേരി : മെലാഞ്ച് 2022 ഇന്റർകോളേജ് ഫെസ്റ്റിന്റെ ഭാഗമായി ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഒഫ് കമ്മ്യൂണിക്കേഷനിൽ ലൈവ് പെയിന്റിംഗ് ഇന്ന് നടക്കും. രാവിലെ 9.30 ന് കോളേജ് പ്രിൻസിപ്പൽ ഡോ.ജോസഫ് പാറയ്ക്കൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഭദ്രൻ കാർത്തിക, ഷമീർ ഹരിപ്പാട്, പ്രണവം ശ്രീകുമാർ, നസീറ പടിയറ, പ്രകാശം കടമ്പനാട് എന്നീ ചിത്രകാരൻമാരും എസ്.ജെ.സി.സിയിൽ പഠിക്കുന്ന ചിത്രകാരന്മാരും പങ്കെടുക്കും.