പാലാ: കേരളകൗമുദി, എക്‌സൈസ് വകുപ്പ്, നവജീവൻ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 ന് രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ നടത്തും.
കോളേജ് മാനേജർ റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്യും. ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.എയ്ഞ്ചൽ തോമസ്, എക്‌സൈസ് സിവിൽ ഓഫീസർ നിഫി ജേക്കബ് എന്നിവർ ക്ലാസെടുക്കും.
കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് ആമുഖപ്രസംഗം നടത്തും. നവജീവൻ ട്രസ്റ്റി പി.യു.തോമസ് സന്ദേശം നൽകും. പ്രിൻസിപ്പൽ ഡോ.ജോയി ജേക്കബ് സ്വാഗതവും കോളേജിലെ ആന്റി നർക്കോട്ടിക് കോ-ഓർഡിനേറ്റർ ഷാൻ അഗസ്റ്റിൻ നന്ദിയും പറയും.