കോട്ടയം : കോട്ടയം അതിരൂപതയിലെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമൺസ് അസോസിയേഷന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങൾക്കായി സംഘടിപ്പിച്ച അടുക്കളത്തോട്ടം മത്സര വിജയികളെ പ്രഖ്യാപിച്ചു. വിവിധ യൂണിറ്റുകളിൽ നിന്ന് വിജയികളായവരെ വിദഗ്ദ്ധസമിതി നേരിട്ടെത്തി ഫൊറോനതലത്തിൽ വിലയിരുത്തിയാണ് വിജയികളെ കണ്ടെത്തിയത്. പേരൂർ യൂണിറ്റിലെ ത്രേസ്യാമ്മ മാത്യു കൊരട്ടിയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. പയ്യാവൂർ ടൗൺ യൂണിറ്റിലെ വൈപ്പുന്നയിൽ ആൻസി ജോസ് രണ്ടും, വടക്കുമ്മുറി യൂണിറ്റിലെ ജീന എബ്രാഹം പാറടിയിൽ മൂന്നും സ്ഥാനം കരസ്ഥമാക്കി. സുവർണ്ണജൂബിലി സമാപനസമ്മേളനത്തോടനുബന്ധിച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.