വൈക്കം : വടയാർ കിഴക്കേകര 133ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം വക ഭൂതങ്കേരിൽ ശ്രീധർമ്മ ശാസ്ത ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഡിസംബർ 4 മുതൽ 11 വരെ നടക്കും. യജ്ഞാചാര്യൻ ആലപ്പുഴ മുരളീധരൻ, തന്ത്രി മനയത്താറ്റ് മനയ്ക്കൽ ചന്ദ്രശേഖരൻ നമ്പൂതിരി, ക്ഷേത്രം തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി ഷിബുശാന്തി പട്ടശ്ശേരിൽ, ക്ഷേത്രം ശാന്തി ഗോപുശാന്തി എന്നിവർ കാർമ്മികരാകും. യജ്ഞശാല പന്തലിന്റെ കാൽനാട്ട് സേവാ സംഘം പ്രസിഡന്റ് സി.വി ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തി. ക്ഷേത്രം മേൽശാന്തി എം.ഡി ഷിബുശാന്തി പട്ടശ്ശേരിൽ മുഖ്യകാർമ്മികനായിരുന്നു. സപ്താഹ കമ്മിറ്റി ചെയർമാൻ എം.എസ് സനൽകുമാർ, കൺവീനർ എൻ.ആർ മനോജ്, ജോയിന്റ് കൺവീനർ എ.ഡി അശോകൻ, രക്ഷാധികാരി അഡ്വ.കെ.ആർ പ്രവീൺ, ട്രഷറർ എം.എസ് മനോഹരൻ എന്നിവർ പങ്കെടുത്തു.
യജ്ഞവേദിയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം ഡിസംബർ 4 ന് വൈകിട്ട് അഞ്ചിന് വടയാർ കുമ്പളത്താക്കൽ ശ്രീഘണ്ഠാകർണ്ണ ഭദ്രകാളി ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരും. യജ്ഞത്തിന്റെ ദീപപ്രകാശനം വൈകിട്ട് 6.30 ന് തന്ത്രി മനയത്താറ്റുമനയ്ക്കൽ ചന്ദ്രശേഖരൻ നമ്പൂതിരി നിർവഹിക്കും. എം.ഡി.ഷിബു ശാന്തി വിഗ്രഹ പ്രതിഷ്ഠ നടത്തും. എല്ലാ ദിവസവും രാവിലെ 6.30 നും വൈകിട്ട് 8 നും ഭാഗവത പാരായണം നടത്തും. ആലപ്പുഴ മുരളീധരനാണ് യജ്ഞാചാര്യൻ.