വൈക്കം : റെയിൽവേ യാത്ര നിരക്കിൽ വയോജനങ്ങൾക്ക് അനുവദിച്ചിരുന്ന ഇളവ് റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ നടപടിയിൽ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ വൈക്കം ബ്രാഞ്ച് കൺവെൻഷൻ പ്രതിഷേധിച്ചു. കോട്ടയത്തു വച്ച് നടത്തുന്ന 17ാം സംസ്ഥാന കൺവെൻഷൻ വിജയിപ്പിക്കാനും തീരുമാനിച്ചു. അസോസിയേഷൻ സീനിയർ അംഗം സി.ആർ.ജി നായർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ജി സോമനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കുര്യാക്കോസ് ചിറയിൽ, ട്രഷറർ സി.എം ദാസപ്പൻ, ഇ.ഗോപാലൻ, രാജൻ അക്കരപ്പാടം, എ.സെയ്ഫുദീൻ, കെ.സി ധനപാലൻ എന്നിവർ പ്രസംഗിച്ചു.