കോട്ടയം : ജില്ലയിൽ ആധാർ കാർഡ് വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കൽ 57.53 ശതമാനം പൂർത്തിയായി. തുടർനടപടികൾ വേഗത്തിലാക്കാൻ ഇലക്ടറൽ റോൾ ഒബ്‌സർവർ കെ.ബിജു ഇലക്ഷൻ ഉദ്യോഗസ്ഥന്മാർക്ക് നിർദ്ദേശം നൽകി. വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2023 ന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കോട്ടയം കളക്ടറേറ്റിൽ നടത്തിയ യോഗത്തിലാണ് നിർദ്ദേശം നൽകിയത്. കളക്ടർ ഡോ.പി.കെ ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. വൈക്കം നിയോജക മണ്ഡലത്തിലാണ് കൂടുതൽ പേർ ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ചത്. കുറവ് കോട്ടയത്തും.