ഏഴാച്ചേരി : കടനാട്ടിൽ തെരുവ് നായയുടെ വിളയാട്ട വാർത്ത കെട്ടടങ്ങും മുമ്പ് തൊട്ടടുത്ത പഞ്ചായത്തായ രാമപുരത്തെ ഏഴാച്ചേരിയിൽ തെരുവുനായ്ക്കൾ ആടിനെ കടിച്ചുകൊന്നു. ഏഴാച്ചേരി ചാലിൽ സുകുമാരന്റെ തള്ള ആടിനെയാണ് തെരുവുനായ്ക്കൾ കൊന്നത്. ഇന്നലെ വൈകിട്ട് 4.30 നാണ് ആക്രമണമുണ്ടായത്. പുരയിടത്തിൽ നിന്ന് ആടുകളുടെ കരച്ചിൽ കേട്ട് സുകുമാരൻ ചെന്നപ്പോഴാണ് ആടിനെ ചത്തനിലയിൽ കണ്ടത്. തൊട്ടടുത്ത് രണ്ട് തെരുവുനായ്ക്കളുമുണ്ടായിരുന്നു. കൂടെയുള്ള രണ്ട് ആട്ടിൻ കുഞ്ഞുങ്ങളെയും നായ്ക്കൾ ആക്രമിക്കാൻ തുടങ്ങിപ്പോഴേയ്ക്കും സുകുമാരൻ കുഞ്ഞുങ്ങളെ എടുത്ത് വീടിനുള്ളിൽ കയറി. പിന്തുടർന്ന് വീടിനുള്ളിൽ വരെ തെരുവുനായ്ക്കൾ അക്രമിക്കാനായി എത്തിയെന്ന് സുകുമാരൻ പറഞ്ഞു.
ഏതാനും നാളുകൾക്ക് മുൻപ് തെരുവ് നായ്ക്കൾ ഇതേ ആടിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു.