കോട്ടയം: ബാങ്കിംഗ് മേഖലയിലെ താത്ക്കാലിക ജീവനക്കാരുടെ ഏകസംഘടനയായ ബി.ടി.ഇ.എഫ് ജില്ലാ കൺവൻഷൻ ഇന്ന് രാവിലെ 9.30ന് കേരള ബാങ്ക് ഹാളിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. ഷീജ അനിൽ ഉദ്ഘാടനം ചെയ്യും. ബി.ടി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.വി. ജോർജ് മുഖ്യപ്രഭാഷണം നടത്തും. ഭാരവാഹികളേയും യോഗം തിരഞ്ഞെടുക്കുമെന്ന് പ്രസിഡന്റ് വി.പി.ശ്രീരാമൻ അറിയിച്ചു.