
ചങ്ങനാശേരി: 146-ാമത് മന്നം ജയന്തി ആഘോഷം ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു. ഒന്നിന് രാവിലെ 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. 10.15ന് നായർ പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സ്വാഗതവും വിശദീകരണവും നടത്തും. പ്രസിഡന്റ് ഡോ.എം.ശശികുമാർ അദ്ധ്യക്ഷത വഹിക്കും. കരയോഗം രജിസ്ട്രാർ പി.എൻ. സുരേഷ് നന്ദി പറയും. ആനുകാലിക വിഷയങ്ങളിലുള്ള പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കും.
രണ്ടിന് രാവിലെ 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. 10.45ന് ജയന്തി സമ്മേളനം ഡോ.ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. കൺവെൻഷൻ സെന്ററിന്റെയും ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം ജനറൽ സെക്രട്ടറി നിർവഹിക്കും. മുൻ ഡി.ജി.പി ഡോ.അലക്‌സാണ്ടർ ജേക്കബ് അനുസ്മരണം നടത്തും. ജനറൽ സെക്രട്ടറി സ്വാഗതവും ട്രഷറർ എൻ.വി അയ്യപ്പൻപിള്ള നന്ദിയും പറയും.