കുറിച്ചി: കുറിച്ചി ഗ്രാമപഞ്ചായത്തിൽ കേരളോത്സവം സമാപിച്ചു. ഔട്ട് പോസ്റ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സാംസ്‌ക്കാരിക ഘോഷയാത്ര കുറിച്ചി ശങ്കരപുരം എസ്.എൻ.ഡി.പി ഹാളിൽ സമാപിച്ചു. സാംസ്‌കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ സ്വാഗതം പറഞ്ഞു.
പഞ്ചായത്തിലെ കലാ സാഹിത്യരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച 31 കലാകാരൻമാരെ ഗ്രാമപഞ്ചായത്ത് ഫലകവും പൊന്നാടയും നൽകി ആദരിച്ചു. കേരളോത്സവം മത്സര വിജയികൾക്ക് പരസ്പരം പ്രദീപ് സമ്മാനദാനം നിർവഹിച്ചു. പ്രൊഫ.ടോമിച്ചൻ ജോസഫ്, പി.കെ വൈശാഖ്, അനീഷ് തോമസ്, സുമ എബി, പ്രീതകുമാരി, എ.അഭിജിത്ത്, എം.എൻ മുരളീധരൻ നായർ, കെ.പി സതീഷ് കുമാർ, അഗസ്റ്റിൻ കെ.ജോർജ്, പൊന്നമ്മ സത്യൻ, സിന്ധു സജി, പ്രശാന്ത് മനന്താനം, ഷീനാമോൾ, ആര്യമോൾ, സ്മിത ബൈജു, ബി.ആർ മഞ്ജിഷ്, ബിജു എസ്.മേനോൻ, ലൂസി ജോസഫ്, കൊച്ചുറാണി ജോസഫ്, കെ.ആർ ഷാജി, ബിന്ദു രമേശ്, വിജു പ്രസാദ്, സി.ഡി.എസ് ചെയർപേഴ്‌സൺ ശാലിനി സുരാജ്, സെക്രട്ടറി എ.എസ് സുദേവി എന്നിവർ പങ്കെടുത്തു.