മുണ്ടക്കയം: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ഇളംങ്കാട് സ്വദേശിനി ഷീന നൗഷാദിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റെജി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.എസ് സുജിത്ത്, അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടോജോ റ്റി ഞള്ളിയിൽ, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് സജിമോൻ, ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഞ്ജലി ജേക്കബ്, ഗ്രാമപഞ്ചായത്ത് അംഗം രജനി സുധീർ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റ്റി.സജുകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി കെ സന്തോഷ് കുമാർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം.എൻ ശിവപ്രസാദ്, എക്സിക്യൂട്ടീവ് അംഗം എസ്.രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗം പി.എ മേഘനാഥൻ, ജില്ലാ ട്രഷറർ കെ.വി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.