കുളത്തൂർ: എസ്.എൻ.ഡി.പി യോഗം 51-ാം നമ്പർ കുളത്തൂർ ശാഖയിൽ ഒന്നാമത് കുളത്തൂർ ശ്രീനാരായണ കൺവെൻഷന് തുടക്കമായി. ശിവഗിരിമഠം സ്വാമി അദ്വൈതാനന്ദ തീർത്ഥ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൺവീനർ എം.വി അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.ബി ഷാജി സംഘടനാസന്ദേശം നൽകി. ജി.വിനോദ്, സന്തോഷ് കുമാർ, പി.ആർ വിശ്വനാഥൻ, കെ.എ രവികുമാർ, ഷിൻ ശ്യാമളൻ, സുജാതാ ഷാജി, കെ.ആർ സൗമിനി, ടി.ആർ സന്തോഷ്, സുജാ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി രമാ ബാലചന്ദ്രൻ സ്വാഗതവും യൂണിയൻ കമ്മറ്റിയംഗം ഇ.ആർ രമണി നന്ദിയും പറഞ്ഞു. തുടർന്ന് രാജീവ് കൂരോപ്പട പ്രഭാഷണം നടത്തി.

ഇന്ന് രാവിലെ 6ന് ഗുരുപൂജ, 8ന് മഹാമൃത്യുഞ്ജയഹോമം, 10.30ന് കെ.എൻ രവീന്ദ്രൻ, എം.ആർ ഉല്ലാസ് എന്നിവർ പ്രഭാഷണം നടത്തും. വൈകുന്നേരം 4 മുതൽ വിദ്യാദേവതപൂജ, 6.30ന് ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് പ്രഭാഷണം നടത്തും. 8ന് അവലോകനം. 27ന് രാവിലെ 6ന് ഗുരുപൂജ, 9ന് വിശ്വശാന്തിഹവനം, 1ന് അന്നദാനം, 4ന് ആദരിക്കൽ, 5ന് സർവ്വൈശ്വര്യപൂജ, 7ന് മംഗളാരതി.