മുണ്ടക്കയം: സംഘടനകളുടെ വലുപ്പത്തിലല്ല ഉള്ളടക്കത്തിലാണ് കാര്യമെന്ന് സഹകരണ രജിസ്ട്രേഷൻ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷനും കേരളാവിഷനും ചേർന്ന് കൊക്കയാർ പ്രളയദുരിത മേഖലയിൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി രാജൻ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി. കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനൻ, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് സജിമോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സജിനി ജയകുമാർ, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിനോദ്, കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രവീൺ മോഹൻ, കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു ശിവദാസ്, ബിജു കുമാർ, കെ.എൻ ദാനിയേൽ എന്നിവർ സംസാരിച്ചു. സി ഓ എ സംസ്ഥാന ട്രഷറർ സിബി പി.എസ് സ്വാഗതവും, സി ഓ എ കോട്ടയം ജില്ലാ സെക്രട്ടറി ബി.റെജി നന്ദിയും പറഞ്ഞു. ചടങ്ങിൽ വീട് നിർമ്മിച്ച കോൺട്രാക്ടർ കെ.കെ സുരേന്ദ്രനെ ആദരിച്ചു. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, കേബിൾ ടിവി ഓപ്പറേറ്റർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.