kerala

കോട്ടയം. അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരളയുടെ ജില്ലാ പ്രതിനിധി സമ്മേളനം നാളെ 9ന് കോടിമത വെ​സ്റ്റ് ഹോം ഹാളിൽ നടക്കും. തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡ​ന്റ് എ.ആർ രാജൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി ​ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി സജീവ് ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന ട്രഷറർ സുധീർ മേനോൻ, പി.ജി ​ഗിരീഷ്, ഒ.എൻ കുഞ്ഞുമോൻ, പി.എൽ ജോസ്മോൻ, സുരേഷ് ബാബു, സതീശൻ പാലാ, കെ.എൻ ചന്ദ്രശേഖരൻ,ടി.എം ഷാജഹാൻ തുടങ്ങിയവർ പങ്കെടുക്കും.